തിരുച്ചി : തമിഴ്നാട്ടില്‍ അജ്ഞാതരായ ആളുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ ഹിന്ദി ബോര്‍ഡുകളില്‍ കറുപ്പ് പെയിന്റടിച്ചു. തിരുച്ചിയിലാണ് സംഭവം . കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളായ ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍ കെയര്‍ ഓഫീസ് , പോസ്റ്റ് ഓഫിസ് ,റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി പലയിടങ്ങളിലും ഹിന്ദിയില്‍ ഓഫീസുകളുടെ പേരുകള്‍ എഴുതിയതിനു മുകളിലാണ് കറുപ്പ് പെയിന്റടിച്ചത്ശനിയാഴ്ച രാവിലെയാണ് സംഭവം പോലീസും അറിഞ്ഞത്.
ഹിന്ദി ഭാഷ നിര്‍ബന്ധമാക്കണമെന്ന എന്‍.ഡി.എ സര്‍ക്കാറിന്റെ പുതിയ കരട് വിദ്യഭ്യാസ രേഖയെ രൂക്ഷമായി വിമര്‍ശിച്ച് ഡി.എം.കെ നേതാവ് സ്റ്റാലിന്‍ പ്രസ്താവനയിറക്കിയത് കഴിഞ്ഞയാഴ്ചയാണ് . സ്റ്റാലിന് പിറകെ മറ്റ് തമിഴ് നേതാക്കളും ഹിന്ദി ഭാഷാ നയത്തിനെതിരെ രംഗത്ത് വരികയുണ്ടായി. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഏത് നീക്കവും എതിര്‍ക്കുമെന്ന് ഡി.എം.കെ യുടെ കനിമൊഴി പറഞ്ഞപ്പോള്‍, ഒരു ‘ഭാഷാ യുദ്ധ’ത്തിനുള്ള പുറപ്പാടാണ് സര്‍ക്കാറിന്റേതെന്ന് എം.ഡി.എം.കെ നേതാവ് വൈകോ പറഞ്ഞു.
തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും പേരുകള്‍ എഴുതിയിട്ടുണ്ടെങ്കിലും ഹിന്ദിക്ക് മുകളില്‍ മാത്രമായാണ് കറുപ്പടിച്ചിട്ടുള്ളത്. വിഷയത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പോലീസ് അറിയിച്ചു.
Post Your Comments