അഭയാര്‍ഥികളുടെ കഷ്ടപ്പാടുകളും ആവശ്യങ്ങളും ചോദിച്ചുമനസ്സിലാക്കുന്നതിനായി വെനിസ്വേലയിലെ അഭയാര്‍ഥി ക്യാമ്പില്‍ സാമൂഹ്യ പ്രവര്‍ത്തകയും, ഹോളിവുഡ് നടിയുമായ ആഞ്ചലീന ജോളിയുടെ സന്ദര്‍ശനം. യു.എന്‍ അഭയാര്‍ഥി കമ്മീഷന്റെ പ്രതിനിധിയായാണ് ആഞ്ചലീന എത്തിയത്.
താന്‍ അഭിനയിച്ച ഗേള്‍ ഇന്റര്‍പ്രേറ്റഡ് എന്ന സിനിമയില്‍ അഭയാര്‍ഥികള്‍ക്ക് സമാനമായ ജീവിതകഥയായിരുന്നുവെന്ന് ആഞ്ചലീന പറഞ്ഞു. അതുകൊണ്ട് തന്നെ ഇവര്‍ അനുഭവിക്കുന്ന വേദന തനിക്ക് മനസിലാകുമെന്നും അവര്‍ വ്യക്തമാക്കി. കൂടാതെ അഭയാര്‍ഥി ക്യാംപിലെ ദുരിതങ്ങള്‍ അധികൃതരിലേക്ക് എത്തിക്കുമെന്നും അവര്‍ പറഞ്ഞു.
കൊളംബിയ -വെനിസ്വേല അതിര്‍ത്തികളിലെ ക്യാമ്പുകളില്‍ കഴിയുന്ന അഭയാര്‍ഥികളെയാണ് ആഞ്ചലീന ജോളി സന്ദര്‍ശിച്ചത്. നാലു ദശലക്ഷം അഭയാര്‍ഥികളാണ് ഇത്തരത്തില്‍ സ്വന്തം നാടുകളില്‍ നിന്ന് കുടിയേറിയിരിക്കുന്നത്. പെറു,ചിലി, ഇക്വഡോര്‍,ബ്രസീല്‍,അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ നിന്നാണ് കുടിയേറ്റക്കാര്‍ അധികവും.
വെനിസ്വേലയന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്ന അതിര്‍ത്തി ഭാഗികമായി തുറന്നിരുന്നു.വിദേശ സഹായങ്ങള്‍ സ്വീകരിച്ചുവെന്ന പേരിലാണ് അതിര്‍ത്തി അടച്ചിരുന്നത്. അതിര്‍ത്തി അടച്ചതിനാലാണ് അഭയാര്‍ഥികള്‍ക്കിടയില്‍ ആരോഗ്യ പ്രശ്‌നങ്ങളും, സാമ്പത്തിക പ്രതിസന്ധിയും വന്നതെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments