ലക്‌നൗ: പതിനൊന്നുകാരി ലൈംഗിക അക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു. ഉത്തര്‍ പ്രദേശിലെ ഹാരിംപൂര്‍ ജില്ലയിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം വീടിനടുത്തുള്ള ശ്മശാനത്തില്‍ നിന്നാണ് കണ്ടെത്തിയത്. ശ്മശാനത്തില്‍ നിന്നുമുണ്ടായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കേസില്‍ പ്രാഥമികാന്വേഷണം തുടങ്ങി.
പോസ്റ്റ്‌മോര്‍ട്ടിത്തിന് ശേഷം കുട്ടിയുടെ കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റതായി കണ്ടെത്തി. മാതാപിതാക്കളും സഹോദരങ്ങളും തൊഴിലന്വേഷിച്ച് അയല്‍ ജില്ലകളിലേക്ക് കുടിയേറിയതിനാല്‍ വീട്ടില്‍ പെണ്‍കുട്ടി തനിച്ചാണ് താമസിക്കുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞത്. സംഭവം പുറത്ത് അറിഞ്ഞതോടെ പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മൃതദേഹം കൊണ്ട് പോകാന്‍ എത്തിയ പൊലീസിനെ പ്രതിഷേധക്കാര്‍ തടഞ്ഞു.
Post Your Comments