ജര്‍മന്‍ ഫുട്ബോള്‍ താരം മെസ്യൂത് ഓസിലിന് ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനമായിരുന്നു ഇന്നലെ. അമൈന്‍ ഗുല്സെയെന്ന യുവതിയെ പങ്കാളിയായ് തന്റെ ജീവിത്തിലേക്ക് കേപിടിച്ചുകയറ്റിയ ദിനം. ഇതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരം കുട്ടികള്‍ക്ക് ദൈവദൂതന് കൂടിയാകുകയായിരുന്നു ഓസില്‍. ആയിരം കുഞ്ഞുങ്ങളുടെ ചികിത്സാചെലവ് ഏറ്റെടുത്ത് ഓസിലും അമൈനും കാരുണ്യത്തിന്റെ മാതൃകകളായി.
ഈ കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയക്കുള്ള ചെലവാണ് നവദമ്പതിമാര്‍ വഹിക്കുക. കുട്ടികളുടെ ചികിത്സാചെലവ് ഏറ്റെടുത്തതു പോലെ സംഭാവനകള്‍ നല്‍കാനും ഓസില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും ഒരുപാട് ഉദാഹരണങ്ങള്‍ ഓസിലിന്റെ പേരിലുണ്ട്. 2014 ല്‍ ലോകകപ്പ് ജയത്തിന് ശേഷം ടൂര്‍ണമെന്റില്‍ നിന്നു ലഭിച്ച രണ്ടര ലക്ഷം പൌണ്ട്, ബ്രസീലിലെ 23 കുട്ടികളുടെ ശസ്ത്രക്രിയകള്‍ക്കായി ഓസില്‍ സംഭാവന നല്‍കിയിരുന്നു.
Post Your Comments