
ഇന്ത്യ പോസ്റ്റില്‍ ഗ്രാമീണ്‍ ഡാക്ക് സേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് തുടങ്ങിയ പോസ്റ്റുകളിൽ ഒഴിവുകൾ. ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ് തുടങ്ങിയ പോസ്റ്റല്‍ വിഭാഗങ്ങളിലേക്ക് 1735 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. പ്രാദേശിക ഭാഷ സ്കൂള്‍ തലത്തില്‍ പഠിച്ചവർക്കും പത്താം ക്ലാസ് പാസായവർക്കുമാണ് അപേക്ഷിക്കാൻ കഴിയുക. 18 മുതൽ 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
ഝാര്‍ഖണ്ഡ് മേഖലയില്‍ 804 പോസ്റ്റുകളും ഡല്‍ഹി മേഖലയില്‍ 174 പോസ്റ്റുകളും ഹിമാചല്‍ പ്രദേശ് മേഖലയില്‍ 757 പോസ്റ്റുകളുമാണ് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇന്ത്യ പോസ്റ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ജൂലൈ 5ന് മുൻപായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. 10,000ത്തിനും 14,500നും ഇടയിലാണ് ഈ പോസ്റ്റുകളിലേക്കുളള ശമ്പള സ്കെയില്‍.
Post Your Comments