ഏഴിമല നേവല്‍ അക്കാദമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്) എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലുവര്‍ഷത്തെ ബി.ടെക് കോഴ്‌സിന് പ്രവേശനം ലഭിക്കും. മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ,അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്നിവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.
Post Your Comments