
ഫരീദാബാദ് : ഫരീദാബാദില്‍ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരു അധ്യാപികയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്‌കൂളിലാണ് അപകടം. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്. സ്‌കൂളില്‍ യൂണിഫോം തുണികള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീ പിടിച്ചത്.
തീ പിടുത്തത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അഗ്നിശമന സേനയുടെ സേവനം ലഭ്യമാകാന്‍ വൈകി എന്നും നാട്ടുകാര്‍ ആരോപണമുന്നയിക്കുക്കുന്നുണ്ട്. ഇടുങ്ങിയ സ്ഥലപരിതി ആയതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായെന്ന് ഉദ്യോദസ്ഥര്‍ പറയുന്നു. കഴിഞ്ഞമാസം ഗുജറാത്തിലെ സൂറത്തില്‍ സമനാരീതിയില്‍ കോച്ചിംങ് സെന്ററിന് തീപിടുത്തമുണ്ടായി നിരവധി പേര്‍മരിച്ചിരുന്നു.
വേനലവധിക്ക് സ്‌കൂള്‍ അടച്ചിരുന്നു എങ്കിലും അധ്യാപികയും രണ്ട് കുട്ടികളും സ്‌കൂളില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. റൂഫിന് മുകളില്‍ കൂടി തീപടര്‍ന്നാണ് അപടകം സംഭവിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ അയല്‍വാസികള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. അധ്യാപികയെയും കുട്ടികളെയും ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരിക്കുകയിരുന്നു.
Post Your Comments