ലഖ്‌നോ: ഉത്തര്‍പ്രദേശിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റും ഇടിമിന്നലും. ഇതുവരെ 19 പേര്‍ മരിച്ചതായാണ് വിവരം. 50ഓളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മെയിന്‍പുരിയില്‍ ആറുപേര്‍, എത്ത, കാസ്ഗഞ്ച് എന്നിവിടങ്ങളില്‍ മൂന്നുപേര്‍, മൊറാദാബാദ്, ബദുവന്‍, പിലിബിത്ത്, മാഥുറ, കണ്ണൗജ്, സംബാല്‍, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഒരാളുമാണ് മരിച്ചത്.മെയിന്‍പുരിയില്‍ മാത്രം 41 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകുകയും വീടുകള്‍ തകരുകയും ചെയ്തു.
Post Your Comments