തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന. പ്രവേശനോത്സവ ദിനത്തില്‍ രണ്ടു ലക്ഷം കുട്ടികളാണ് പുതുതായെത്തിയത്. കൂടുതലായെത്തിയ കുട്ടികളുടെ കൃത്യകണക്ക‌് ഒരാഴ്‌ചയ്‌ക്കുള്ളിൽ മാത്രമേ ലഭ്യമാകുകയുള്ളു. 2017–18 അധ്യായന വര്‍ഷം 1.52 ലക്ഷം കുട്ടികളുടെ വര്‍ധനയാണ‌് രേഖപ്പെടുത്തിയത‌്. 2018-19ല്‍ ഇത് 1.85 ലക്ഷമായി ഉയർന്നിരുന്നു.
അണ്‍എയ‌്ഡഡ‌് വിദ്യാലയങ്ങളിലെ വിവിധ ക്ലാസുകളില്‍നിന്ന‌് കുട്ടികള്‍ വന്‍തോതില്‍ പൊതുവിദ്യാലയങ്ങളിലേക്ക‌് ഇത്തവണയും മാറി. മുന്‍ വര്‍ഷങ്ങളില്‍ അഞ്ച‌്, എട്ട‌് ക്ലാസുകളിലേക്കായിരുന്നു കൂടുതൽ കൂടുമാറ്റം ഉണ്ടായത്. എന്നാൽ ഇത്തവണ ഒന്നു മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കും കുട്ടികള്‍ എത്തിയിട്ടുണ്ട‌്.
Post Your Comments