ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ശശി തരൂരിന് ജാമ്യം. 20000 രൂപയുടെ ബോണ്ടിന്മേല്‍ ദില്ലി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആര്‍എസ്എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന ശശി തരൂരിന്റെ പമാര്‍ശത്തിനെതിരെയാണ് കേസ്.
പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബര്‍ നല്‍കിയ കേസിലാണ് ശശി തരൂരിന് ജാമ്യം ലഭിച്ചത്. ഇദ്ദേഹത്തില്‍ നിന്ന് മൊഴി എടുക്കാന്‍ വേണ്ടിയാണ് കേസ് വീണ്ടും പരിഗണിക്കുന്നത് ജൂലൈ 25ലേക്ക് മാറ്റിയത്. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍ സാഹിത്യോത്സവത്തില്‍ വച്ചായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. ദില്ലി ബിജെപി നേതാവ് രാജീവ് ബബ്ബാറാണ് തരൂരിനെതിരെ കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് തരൂര്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.
Post Your Comments