കൊല്‍ക്കത്ത: നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നിലപാട് വ്യക്തമാക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അടുത്താഴ്ച ദില്ലിയില്‍ ചേരാനിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കാണിച്ച് മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. നീതി ആയോഗിന് സാമ്പത്തിക അധികാരമില്ലെന്നും, സംസ്ഥാന പദ്ധതികളെ പിന്തുണയ്ക്കാന്‍ ശേഷിയില്ലെന്നും അതിനാല്‍ തന്നെ യോഗത്തില്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്നുമാണ് മമതയുടെ കത്തില്‍ പറഞ്ഞിരിക്കുന്നത്.
ഈദ് അവധി ദിനത്തില്‍ നിതി ആയോഗ് യോഗം നിശ്ചയിച്ചതിനാല്‍ വരാനാകില്ല എന്നായിരുന്നു കഴിഞ്ഞ വര്‍ഷം മമതയുടെ നിലപാട്. ആഘോഷ ദിവസങ്ങളില്‍ താന്‍ ജനങ്ങളെ വിട്ടുപോകില്ലെന്നും ക്ഷണിച്ചത് തന്നെ ആയതുകൊണ്ട് സര്‍ക്കാര്‍ പ്രതിനിധിയെ അയക്കില്ലെന്നും മമത അന്ന് നിലപാടെടുത്തിരുന്നു.നിതി ആയോഗ് പിരിച്ചു വിട്ട് ആസൂത്രണ കമ്മീഷന്‍ പുനഃസ്ഥാപിക്കണം എന്ന് മമതാ ബാനര്‍ജി മുമ്പും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 15നാണ് പ്രധാനമന്ത്രി അധ്യക്ഷനായ നിതി ആയോഗ് യോഗം വിളിച്ചിരിക്കുന്നത്.
Post Your Comments