തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിനായി മൂന്ന് മുന്നണികളും കരുക്കള്‍ നീക്കി തുടങ്ങി. യുഡിഎഫിനെ സംബന്ധിച്ച് മണ്ഡലത്തില്‍ ഇത്തവണ അഭിമാന പോരാട്ടമാണ്. യുഡിഎഫിനെ സംബന്ധിച്ച് സീറ്റ് നിലനിര്‍ത്തുകയെന്നതാണ്. അതേസമയം കേരളത്തില്‍ ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് വട്ടിയൂര്‍കാവ്..
അതേസമയം മണ്ഡലത്തില്‍ സീറ്റിനായി കോണ്‍ഗ്രസില്‍ നേതാക്കളുടെ പിടിവലിയാണ്. ജില്ലയ്ക്ക് പുറത്തുനിന്നുള്ളവര്‍ മണ്ഡലത്തില്‍ മത്സരിക്കേണ്ടെന്ന നിലപാടാണ് ജില്ലാ നേതൃത്വത്തിന്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ഇത്. കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെ തറപറ്റിച്ചാണ് കെ മുരളീധരന്‍ വിജയിച്ചത്. എന്നാല്‍ ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മികച്ച പ്രകടനമാണ് ബിജെപി കാഴ്ച വെച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി തരൂരിന് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 53,545 വോട്ടുകളാണ്. അതേസമയം കുമ്മനം നേടിയത് 50,709 വോട്ടുകളും. അതിനാല്‍ ശക്തമയാ സ്ഥാനാര്‍ത്ഥിയിലൂടെ മാത്രമേ മണ്ഡലം നിലനിര്‍ത്താന്‍ ആകൂവെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.
Post Your Comments