Latest NewsInternational

ഈ മസ്ജിദാണ് ഇപ്പോള്‍ എല്ലാവരുടേയും ആകര്‍ഷണ കേന്ദ്രം.. അതിനൊരു കാരണമുണ്ട്…

ബ്രൂണെ : ഈ മസ്ജിദാണ് ഇപ്പോള്‍ എല്ലാവരുടേയും ആകര്‍ഷണ കേന്ദ്രം.. അതിനൊരു കാരണമുണ്ട്. ‘സുല്‍ത്താന്‍ ഉമര്‍ അലി സൈഫുദീന്‍ മസ്ജിദ്’ ഇത് ഏഷ്യയിലെത്തന്നെ ഏറ്റവും മനോഹരമായ മസ്ജിദാണ്. ബ്രൂണെയ് സുല്‍ത്താന്‍ ബ്രൂണെ നദിയില്‍ കൃതൃമമായി ഒരുക്കിയ തടാകത്തില്‍ പണിതുയര്‍ത്തിയ ഈ മസ്ജിദ് ഇറ്റാലിയന്‍ – മുഗള്‍ ശില്പചാതുര്യത്തിന്റെ സമ്മിശ്ര പ്രതീകമാണ്.

1958 ല്‍ പണിപൂര്‍ത്തിയാക്കിയ സുല്‍ത്താന്‍ ഉമര്‍ അലി സൈഫുദീന്‍ മസ്ജിദ്, അന്ന് ചെലവ് വന്നത് 9.2 മില്യണ്‍ ഡോളറാണ് ഏകദേശം 60 കോടി ഇന്ത്യന്‍ രൂപ. മസ്ജിദിന്റെ നിര്‍മ്മാണത്തിനാവശ്യമായ മാര്‍ബിളുകള്‍ ഇറ്റലിയില്‍ നിന്നും, ഗ്രാനൈറ്റ് ചൈനയിലെ ഷാങ്ഹായില്‍ നിന്നും, ക്രിസ്റ്റല്‍ വകകള്‍ ബ്രിട്ടനില്‍ നിന്നും കാര്‍പ്പെറ്റുകള്‍ സൗദി അറേബിയയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യപ്പെട്ടത്.
മസ്ജിദിന്റെ മുന്‍വശത്ത് മാര്‍ബിളില്‍ നിര്‍മ്മിച്ചിരിക്കുന്ന മിനാറിന് 52 മീറ്ററാണ് ഉയരം. ആളുകള്‍ക്ക് ഇവിടെനിന്നുകൊണ്ട് നഗരസൗന്ദര്യം ആസ്വദിക്കാവുന്നതാണ്.

മസ്ജിദിന്റെ ഏറ്റവും വലിയ ആകര്‍ഷണം അതിന്റെ മകുടമാണ്. 171 അടി ഉയരത്തിലുള്ള ഇത് നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണം കൊണ്ടാണ്. അതുകൊണ്ടുതന്നെ നഗരത്തിന്റെ ഒട്ടുമിക്ക ഭാഗത്തുനിന്നും ഇത് കാണാവുന്നതുമാണ്. മസ്ജിദിന് മുന്നിലായി 16 -)o നൂറ്റാണ്ടില്‍ രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന ആഡംബര നൗകയുടെ മാതൃകയും നിര്‍മ്മിച്ചിട്ടുണ്ട്.

ഇറ്റാലിയന്‍ ആര്‍ക്കിടെക്റ്റായ ‘കെവിലിയര്‍ റുഡോള്‍ഫോ നെലി’യാണ് മസ്ജിദ് ഡിസൈന്‍ ചെയ്തത്. മസ്ജിദിന് ചുറ്റും വൃക്ഷങ്ങളും ജലധാരകളും പുഷ്പ്പഉദ്യാനങ്ങളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള ധാരാളം ആളുകള്‍ ഈ മസ്ജിദ് കാണാനെത്തുന്നുണ്ട്.

shortlink

Post Your Comments


Back to top button