മോസ്കോ: രാഷ്ട്രീയ നേതാവും സോവിയറ്റ് വിപ്ലവകാരിയും ആയിരുന്ന ജോസഫ് സ്റ്റാലിനെ അടുത്തറിയാനായി ഇറക്കിയ ‘സെക്സ് വിത്ത് സ്റ്റാലിന്’ എന്ന ഗെയിം വിവാദമാകുന്നു. രക്തചൊരിച്ചിലും നഗ്നതയും അക്രവുമെല്ലാം ആവോളമുണ്ട് ഈ പുതിയ ഗെയിമില്‍. വരുന്ന ഒക്ടോബറിലാണ് ഗെയിമിന്റെ റിലീസ്. റഷ്യന്‍ കമ്മ്യൂണിസ്റ്റുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഗെയിം നിരോധിക്കണമെന്നാണ് ദ കമ്മ്യൂണിസ്റ്റ് ഓഫ് റഷ്യ പാര്‍ട്ടി നേതാവ് മാക്സിം സുറൈക്കിന്‍ ആവശ്യപ്പെട്ടത്. ഗെയിമിനെതിരെ റഷ്യയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എംപി ഒല്‍ഗ അലിമോവ രംഗത്തെത്തിയിരുന്നു.യുക്തിയെ ഒട്ടും കൂട്ടുപിടക്കാത്ത ഗെയിമാണിതെന്നും ഇത്തരം ഗെയിമുകളുടെ ആവശ്യകത സൈക്കാട്രിസ്റ്റുകള്‍ ചോദ്യംചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം.
Post Your Comments