ന്യൂഡല്‍ഹി: രണ്ടാം തവണയും പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടെലിവിഷനില്‍ കാണുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അമേരിക്കയില്‍ ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രം വൈറലായത്. എന്നാല്‍, ഈ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍.
യഥാര്‍ത്ഥത്തില്‍ ന്യൂയോര്‍ക് ടൈംസ് ഫോട്ടോഗ്രാഫറായ ഡൗഗ് മില്‍സ് പകര്‍ത്തിയതാണ് ഈ ചിത്രം. 2014 ജൂണ്‍ 26ന് മില്‍സ് ചിത്രം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്. മിനാപൊളിസിലേക്കുള്ള യാത്രക്കിടെ എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലിരുന്ന് അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമ അമേരിക്ക-ജര്‍മ്മനി ലോകകപ്പ് മത്സരം കാണുന്ന ചിത്രമായിരുന്നു ഇത്. ഫുട്ബോള്‍ മത്സരത്തിന് പകരം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നുള്ള ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ഈ വ്യാജചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഹരിയാന ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുള്ള മോദിയുടെ ചിത്രമാണ് വ്യാജ ചിത്രം നിര്‍മ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്.
President Obama watches the USA vs Germany World Cup game aboard Air Force One enroute to Minneapolis. #worldcup pic.twitter.com/wfuJvb6hoI
— Doug Mills (@dougmillsnyt) June 26, 2014
Post Your Comments