Latest NewsKerala

സംസ്ഥാനത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം : അഞ്ച് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യത്യസ്ഥ സ്ഥലങ്ങളില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറത്ത് നിലമ്പൂലും കൊല്ലത്ത് അഞ്ചലിലുമാണ് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചത്.

നിലമ്പൂരിനടുത്ത് ചോക്കാട് ഇടിമിന്നലേറ്റ് മോഹനന്‍ (65) എന്നയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേന്നന്‍ എന്നയാള്‍ക്ക് പരിക്കേറ്റു. അഞ്ചല്‍ കോട്ടുക്കലില്‍ ദേവി സദനത്തില്‍ വിശ്വനാഥപിള്ള (65) എന്നയാളാണ് ഇടിമിന്നലേറ്റ് മരിച്ചത്. വയലില്‍ പണിയെടുക്കുന്നതിനിടയിലാണ് മിന്നലേറ്റത്. മലപ്പുറം മേലാറ്റൂരില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴയെത്തിയതോടെയാണ് ഇടിമിന്നലില്‍ മരണം. കേരളത്തില്‍ നാളെ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേനല്‍ മഴയോടനുബന്ധിച്ച് വൈകുന്നേരം നാല് മണി മുതല്‍ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button