
പ്രശസ്ത ഗായിക മിലി സിറസിന് നേരെ ആരാധകന്റെ അതിക്രമം. മിലിയും ഭര്‍ത്താവ് ലാം ഹെംസ്‌വര്‍ത്തും ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു അതിക്രമം. മിലിയുടെ അനുവാദമില്ലാതെ ആരാധകന്‍ കടന്ന് പിടിച്ച് ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇരുവരും നടന്ന് നീങ്ങുമ്പോള്‍ ആരാധകന്‍ ഗായികയുടെ മുടി പിടിക്കുകയും തുടര്‍ന്ന് മിലിയെ ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വീഡിയോയുടെ രണ്ടാമത്തെ ഭാഗത്തിലാണ് ഗായികയെ ചുംബിക്കാന്‍ ശ്രമിക്കുന്നതും അതിക്രമത്തില്‍ നിന്ന് മിലിയെ അംഗരക്ഷകര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയും ആരാധകനെ തള്ളി മാറ്റുന്നതും കാണുന്നത്. പിന്നീട് മിലി നടന്ന് പോകുകയും ചെയ്യുന്നു. ഈ സംഭവത്തെ കുറിച്ച് ഭര്‍ത്താവ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തത്.
Post Your Comments