തലവേദന കുട്ടികളില്‍ കാണപ്പെടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ ശേഷിയുള്ള ഒരു വില്ലനാണിത്. പലപ്പോഴും കുട്ടികള്‍ക്കുണ്ടാകുന്ന തലവേദനയെ നിസാരമെന്ന് കരുതി നാം തള്ളിക്കളായാറാണ് പതിവ്. കുട്ടികള്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ കണ്ടെത്തുന്ന ഒരു അടവായിട്ടാണ് മിക്ക മാതാപിതാക്കളും ഈ തവവേദനയെ കാണുന്നത്.
കുട്ടികളുടെ തലവേദനയുടെ കാരണങ്ങള്‍ പലതാണ്. കാഴ്ച വൈകല്യവും മൈഗ്രേനും ഒക്കെ ഇതിന്റെ കാരണങ്ങളാകാം. തുടര്‍ച്ചയായി ഇടവിട്ട സമയങ്ങളില്‍ ഉണ്ടാവുന്ന തലവേദനയാണ് മൈഗ്രേന്‍. വയറുവേദന, ഛര്‍ദി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍.
സാധാരണയായി ഉറക്കം കൊണ്ട് തലവേദനക്ക് ശമനം ഉണ്ടാവുന്നു. കുടുംബ പാരമ്പര്യം ഈ തലവേദനക്ക് പ്രധാന കാരണമാണ്.10 വയസിനു മുകളിലുള്ള ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ് മൈഗ്രേന്‍ കൂടുതലായി കണ്ടുവരുന്നത്. ഏഴിനും പതിനഞ്ചു വയസിനുമിടയിലുള്ള നാല് ശതമാനം കുട്ടികളിലും മൈഗ്രേന്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ചില ഭക്ഷണപദാര്‍ഥങ്ങള്‍ കുട്ടികളില്‍ മൈഗ്രേയ്ന്‍ വര്‍ധിപ്പിക്കുന്നു. ചോക്ലേറ്റ്, ശീതള പാന്യങ്ങള്‍, ധാരാളം മസാലയടങ്ങിയ ഭക്ഷണങ്ങള്‍, മത്സ്യ മാംസാദികള്‍, നട്‌സ് തുടങ്ങിയവയാണ് ഇവയില്‍ ചിലത്. ഇന്ന് ടിവി, മൊബൈല്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ കുട്ടികളുടെയിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇവയും കുട്ടികളിലെ തലവേദന വര്‍ധിപ്പിക്കുന്നു.
കണ്ണിന്റെ തകരാറുകള്‍ തലവേദനക്ക് മറ്റൊരു കാരണമാണ്. കാഴ്ചക്കുറവ്, ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, കോങ്കണ്ണ് ഇവയെല്ലാം തലവേദനയുണ്ടാക്കുന്നു. ചെറിയ തോതിലുള്ള കോങ്കണ്ണ് പലപ്പോഴും മാതാപിതാക്കള്‍ ശ്രദ്ധിക്കാറില്ല. ഇത്തരം അവസ്ഥയില്‍ കുട്ടി കാണുന്നതിന് ഒരു കണ്ണുമാത്രം ഉപയോഗിക്കുന്നു. കുട്ടികളില്‍ തലവേദനയുടെ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഒരു വിദഗ്ദ്ധ ഡോക്ടറെ കാണിച്ച് ചികിത്സ നേടാം.
Post Your Comments