കേരള സർക്കാരിന്റെ അസാധാരണ ഗസറ്റുകളുടെ ഓൺലൈൻ പ്രസിദ്ധീകരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അച്ചടി വകുപ്പ് ഡയറക്ടറും ഗവൺമെന്റ് പ്രസ്സുകളുടെ സൂപ്രണ്ടും നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ (എൻ.ഐ.സി.) സ്റ്റേറ്റ് ഇൻഫർമാറ്റിക്സ് ഓഫീസറും, മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഐ റ്റി ആക്റ്റ് 2000-ലെ വ്യവസ്ഥകൾ പ്രകാരം ഡിജിറ്റൽ സിഗ്നേച്ചറോടുകൂടിയാണ് ഓൺലൈനിൽ അസാധാരണ ഗസറ്റ് പ്രസിദ്ധീകരിക്കുന്നത്. ഓൺലൈനിൽ ലഭ്യമാകുന്ന ഗസറ്റുകൾ ആധികാരികമായി കണക്കാക്കും.”http://printing.kerala.gov.in”, http://compose.kerala.gov.in” എന്നിവയിലൂടെ സർക്കാർ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും അസാധാരണ ഗസറ്റ് ലഭിക്കും.
അച്ചടി വകുപ്പിന്റെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി എൻ.ഐ.സിയുടെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന COMPOSE പ്രോജക്റ്റിൽ ആറ് മോഡ്യൂളുകളാണുള്ളത്. ഇതിൽ ആദ്യ ഘട്ടത്തിൽ പ്രവർത്തനക്ഷമമാകുന്നത് ഇ-ഗസറ്റ് മോഡ്യൂളാണ്. തുടർന്ന് പൊതുജന സേവനങ്ങളായ പേര് മാറ്റം, മതം മാറ്റം മുതലായ വിവിധ സേവനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കും.
Post Your Comments