പെരുമ്പാവൂര്‍ : അമ്മയുടെ കണ്മുന്നില് വെച്ച് മകളെ ബലാത്സംഗം ചെയ്തു. അമ്മയെ മൃഗീയമായി കൊലപ്പെടുത്തി :. പ്രതിയായ യുവാവ് അറസ്റ്റില്‍. ഒഡീഷയിലാണ് നാടിനെ നടുക്കിയ ക്രൂരമായ സംഭവം നടന്നത്. ഒഡീഷ സ്വദേശി ബിജയകുമാര്‍ ബെഹ്റയാണ് (20) കേരള, ഒഡീഷ പൊലീസ് ടീമുകളുടെ സംയുക്ത ശ്രമത്തില്‍ പെരുമ്പാവൂരില്‍ വെച്ച് പിടിയിലായത്. ഒരു മാസം മുന്‍പ് നടന്ന കൊലപാതക ശേഷം ഒളിവില്‍ പോയ ഇയാള്‍ അല്ലപ്രയിലെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് പീഡിപ്പിച്ച കേസില്‍ ജയിലില്‍ ആയിരുന്നു പ്രതി. ജാമ്യത്തിലിറങ്ങിയ ബിജയകുമാര്‍ സുഹൃത്ത് വിക്കിയോടൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയെയും മാതാവിനെയും ആളൊഴിഞ്ഞ കുന്നിലേക്ക് പിടിച്ചു കൊണ്ടുപോയി കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു.
ഇതു നിരസിച്ച പെണ്‍കുട്ടിയെ അമ്മ കാണ്‍കെ മാനഭംഗപ്പെടുത്തി. ഇതു തടയാന്‍ ശ്രമിച്ച മാതാവിനെ ബിജയകുമാറും വിക്കിയും ചേര്‍ന്നു ക്രൂരമായി കൊലപ്പെടുത്തി എന്നാണ് കേസ്. പെണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ച് ഇരുവരും സ്ഥലംവിട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ വിക്കിയെ പൊലീസ് ഒഡീഷയില്‍ നിന്നു പിടികൂടി. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജയകുമാറിനെ തേടി പൊലീസ് സംഘം പെരുമ്പാവൂരില്‍ എത്തിയത്. ഒഡീഷ ധര്‍മശാല എസ്ഐ സരോജ് കുമാര്‍ സാഹു, സിപിഒമാരായ മാധവ് പാണ്ട, രഞ്ജന്‍കുമാര്‍ ബഹറ, രഞ്ജന്‍ ബരാല് എന്നിവര്‍ക്കൊപ്പം പൊരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐമാരായ ശിവപ്രസാദ്, രാജേന്ദ്രന്, സിപിഒ പ്രജിത്ത് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.
Post Your Comments