KeralaLatest NewsIndia

കാണാതായ പെൺകുട്ടി രണ്ടു ദിവസവും കഴിഞ്ഞതും ഉറക്കവും ട്രെയിനില്‍: നിരവധി ടിക്കറ്റുകൾ കണ്ടെടുത്തു : വീടു വിട്ടതിന്റെ കാരണം അമ്പരപ്പിക്കുന്നത്

എറണാകുളത്തു നിന്നും കോഴിക്കോട്, കോഴിക്കോട് നിന്നു തിരുവനന്തപുരം, തിരുവനന്തപുരത്തു നിന്നും കൊച്ചി, കൊച്ചിയില്‍ നിന്നും വീണ്ടും കൊല്ലം..

കൊല്ലം : വീട്ടില്‍ നിന്നും ഇറങ്ങിപ്പുറപ്പെട്ടത് അച്ഛനോടും അമ്മയോടുമുള്ള വൈരാഗ്യം തീര്‍ക്കാനെന്ന് ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ വിഷ്ണുപ്രിയ. എന്നിട്ട് വൈരാഗ്യം തീര്‍ത്തോ എന്ന പോലീസിന്റെ ചോദ്യത്തോട് പെണ്‍കുട്ടി പ്രതികരിച്ചില്ല. വീട്ടില്‍ നിന്നും ഇറങ്ങിയ വിഷ്ണുപ്രിയ പിന്നീടുള്ള ദിവസങ്ങളിലെല്ലാം ട്രെയിനില്‍ തന്നെയായിരുന്നു. ഇതിന് തെളിവായി നിരവധി ട്രെയിന്‍ ടിക്കറ്റുകളാണ് വിഷ്ണുപ്രിയയില്‍ നിന്നും ചോറ്റാനിക്കര പോലീസ് കണ്ടെടുത്തിരിക്കുന്നത്.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ ട്രെയിനില്‍ തന്നെയായിരുന്നുവെന്നും ഇടയ്ക്ക് ഒന്നു ഫ്രഷ് ആയത് റെയില്‍വേ സ്‌റ്റേഷനിലെ കുളിമുറിയില്‍ നിന്നാണെന്നും സമ്മതിച്ചു. എറണാകുളത്തു നിന്നും കോഴിക്കോട്, കോഴിക്കോട് നിന്നു തിരുവനന്തപുരം, തിരുവനന്തപുരത്തു നിന്നും കൊച്ചി, കൊച്ചിയില്‍ നിന്നും വീണ്ടും കൊല്ലം… ഇങ്ങനെ നിരന്തരമായി ട്രെയില്‍ യാത്രകള്‍. ഈ സമയങ്ങളില്‍ ആകെ ബന്ധപ്പെട്ടിരുന്നത് അതാത് സ്ഥലങ്ങളിലെ ഫേസ്ബുക്ക് സുഹൃത്തുക്കളെ മാത്രം.

ഉറക്കവും ട്രെയിനില്‍ തന്നെയായിരുന്നു , വിശപ്പടക്കാന്‍ മാത്രമുള്ള ഭക്ഷണം. വിവിധ സ്‌റ്റേഷനുകളിലൂടെ കടന്നുപോകുമ്പോള്‍ അവിടെയുള്ള ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് മെസേജ് അയയ്ക്കും. ‘ഞാനിപ്പോള്‍ നിങ്ങളുടെ സ്‌റ്റേഷന് അടുത്തുകൂടി പോകുകയാണ്.’വീട്ടുകാരെ പേടിപ്പിക്കാനായി തികച്ചും നാടകീയമായ നീക്കങ്ങള്‍ നടത്തി ഒളിവില്‍ കഴിഞ്ഞ പെണ്‍കുട്ടി കുടുങ്ങിയതും അതി നാടകീയമായി തന്നെ. ഇതിനിടെ, മകളെ കാണുന്നില്ലെന്നുള്ള അച്ഛന്റെ പരാതി എത്തിയതോടെ പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് സന്ദേശം ലഭിച്ച ചടയമംഗലം സ്വദേശിയായ യുവാവ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇതിനിടെ അടുത്ത സന്ദേശമെത്തി.. ‘ഞാന്‍ രാത്രി 10 മണിയോടെ ഒരു ട്രെയിനില്‍ കൊല്ലത്ത് എത്തും, നീ പ്ലാറ്റ്‌ഫോമില്‍ ഉണ്ടാകണം, നീ കൂടി എത്തിയില്ലെങ്കില്‍ ഞാന്‍ വേറെ എവിടേയ്‌ക്കെങ്കിലും പോകും. ‘ .. ഇതോടെ പോലീസ് ഊര്‍ജ്ജിതമായി. ‘ഞാന്‍ സ്‌റ്റേഷനില്‍ തന്നെ ഉണ്ടായിരിക്കും’ എന്ന സന്ദേശം തിരികെ അയയ്ക്കാന്‍ യുവാവിനോട് പോലീസ് ആവശ്യപ്പെട്ടു. അപ്പോള്‍ തന്നെ കൊല്ലം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം നല്‍കി. സ്‌റ്റേഷനില്‍ ഇറങ്ങിയ പെണ്‍കുട്ടിയെ പോലീസ് വളഞ്ഞു.

അതോടെയാണ് ഈ ഒളിച്ചോട്ടത്തിന് തിരശീല വീണത്.വയനാട് സ്വദേശിയാണ് വിഷ്ണുപ്രിയ. നാല് പെണ്‍കുട്ടികളുള്ള കുടുംബത്തിലെ ഇളയവള്‍. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പഠിക്കുന്നു. ഫേസ്ബുക്ക് സൗഹൃദങ്ങളില്‍ മുഴുകുന്നതിന് വീട്ടില്‍ അമ്മയും അച്ഛനും നിരന്തരമായി വഴക്കു പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് വീടു വിട്ടത്. സോഷ്യൽ മീഡിയ ഒന്നടങ്കം ഈ പെൺകുട്ടിയെക്കുറിച്ചു പോസ്റ്റുകളും മറ്റുമിട്ട് അന്വേഷിച്ചിരുന്നു.

shortlink

Post Your Comments


Back to top button