Latest NewsIndia

സൈനികര്‍ക്ക് നേരെ കല്ലേറ്; ഭീകരരുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും വേണ്ടെന്ന് അമിത് ഷാ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികര്‍ക്കെതിരെ കല്ല് എറിഞ്ഞ കേസിലെ പ്രതികളെ പത്ത് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇവര്‍ ഭീകരര്‍ക്ക് പണം എത്തിച്ച് നല്‍കുന്ന കണ്ണികളായി പ്രവര്‍ത്തിച്ചിരുന്നോ എന്നും എന്‍ഐഎ അന്വേഷിക്കും.വിഘടനവാദി നേതാക്കളായ ഷാബിര്‍ഷാ, അസിയ, മസ്രത്ത്, അന്ദ്രാബി എന്നിവരെയാണ് ചോദ്യം ചെയ്യലിനായി ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്തത്.

കശ്മീരിലെ ഭീകരരുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും വേണ്ടെന്നും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും അമിത്ഷാ മന്ത്രിമാരെ അറിയിച്ചു. അമര്‍നാഥ് തീര്‍ത്ഥ യാത്രയുടെ ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും യോഗം വിലയിരുത്തി. ഇതേ സമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച ഉന്നതതലയോഗത്തില്‍ മന്ത്രിമാരായ നിര്‍മല സീതാരാമന്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button