KeralaLatest News

കാല്‍തെറ്റി വീണ് മണിക്കൂറുകളോളം കിണറ്റില്‍ കിടന്ന കാട്ടാനയെ കരയ്ക്കു കയറ്റി

കിണറ്റില്‍ ആനയുടെ കാലിന്റെ ഭാഗം വരെ മാത്രമെ വെള്ളം ഉണ്ടായിരുന്നുള്ളൂ

തൃശ്ശൂര്‍: കാല്‍ തെറ്റി കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. ഒമ്പതു മണിക്കൂറോളം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനു ശേഷമാണ് വനം വകുപ്പ് ഉദ്യാഗസ്ഥര്‍ക്ക് ആനയെ കരയ്‌ക്കെത്തിക്കാന്‍ കഴിഞ്ഞത്.

ഇന്നലെ ച്ചയ്ക്ക് രണ്ടരക്കാണ ആതിരപ്പിള്ളയില്‍ റിസോര്‍ട്ടിലെ ചുറ്റുമതിലില്ലാത്ത കിണറ്റിലാണ്‌ കാട്ടാന വീണത്. റിസോര്‍ട്ട് ഉടമയാണ് ആന കിണറ്റില്‍ വീണ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ ഉദ്യാഗസ്ഥര്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പലപ്പോഴും മഴ തടസ്സമായി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്. കിണറിന് 35 അടിയിലേറെ താഴ്ചയുളളതിനാല്‍ സമാന്തരമായി മറ്റൊരു വഴിയുണ്ടാക്കി ആനയെ പുറത്തെത്തിക്കാനായിരുന്നു ശ്രമം.

കിണറ്റില്‍ ആനയുടെ കാലിന്റെ ഭാഗം വരെ മാത്രമെ വെള്ളം ഉണ്ടായിരുന്നുള്ളൂ. രാത്രി പത്തരയോടെ രക്ഷാപ്രവര്‍ത്തനം 10 ശതമാനം വിജയിച്ചു. 12.30ഓടെയാണ് ആനയെ കിണറിന് പുറത്തെത്തിക്കാനായി.

വാഴച്ചാല്‍ ഡിഎഫ്ഓയും മൂന്നു റേഞ്ച് ഓഫീസര്‍മാരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിസരവാസികളും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കു ചേര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button