KeralaLatest News

നിപ: എയിംസില്‍ നിന്നുള്ള വിദഗ്ദ സംഘം കൊച്ചിയിലെത്തി

കൊച്ചി: എറണാകുളത്ത് ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡല്‍ഹി എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം കൊച്ചിയിലെത്തി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ആറംഗ സംഘമാണ്  കൊച്ചിയിലെത്തിയത്.
അതേസമയം നിപ പ്രതിരോധം ഏകോപിപ്പിക്കാന്‍ ഡല്‍ഹിയിലും കണ്‍ട്രോള്‍ തുറന്നു.

രോഗ ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുമായി ഇടപഴകിയ നാലു പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ രണ്ടു പേര്‍ വിദ്യാര്‍ത്ഥിയുടെ സഹപാഠികളും മറ്റു രണ്ടു പേര്‍ രോഗിയെ ചികിത്സിച്ച നഴ്‌സുമാരുമാണ്. നിരീക്ഷണത്തിലുള്ള നഴ്‌സുമാരെ കളമശ്ശേരി ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റി. ഇവര്‍ക്ക് നേരിയ പനിയും തൊണ്ടയില്‍ അസ്വസ്ഥതയും അനുഭവപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button