തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ഒന്നിച്ചു നിന്നാല്‍ നിപയെ അതിജീവിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം നിപയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും തെറ്റിദ്ധാരണ പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എല്ലാ മുന്‍ കരുതലുകളും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. മരുന്നുകള്‍ ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം ചികിത്സയിലുള്ള കുട്ടിയുടെ നില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിപയെ പ്രതിരോധിക്കാന്‍ കേരളത്തിന് കേന്ദ്രം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. മരുന്നുകള്‍ വിമാനത്തിലെത്തിക്കാന്‍ നടപടി തുടങ്ങിയതായും കേന്ദ്രം അറിയിച്ചു.
Post Your Comments