ന്യൂ ഡല്‍ഹി: ‘ജയ് ശ്രീരാം’ വിളിച്ചവര്‍ക്കെതിരെ രോഷാകുലയായ മമത ബാനര്‍ജിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ രംഗത്തെത്തി.ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തില്‍ നിന്നും തൃണമൂലിന്റെ മൂണ്‍ മൂണ്‍ സെന്നിനെ പരാജയപ്പെടുത്തിയാണ് ബാബുല്‍ സുപ്രിയോ ലോക്‌സഭയിലെത്തിയത്. ബംഗാളില്‍ ബിജെപിയുടെ സാന്നിദ്ധ്യം ശക്തമായതോടെ മുഖ്യമന്ത്രി അസ്വസ്ഥയാണെന്ന് ബാബുല്‍ സുപ്രിയോ പറഞ്ഞു.
സമൂഹ മാദ്ധ്യമങ്ങളില്‍ ഇന്ന് പ്രചരിക്കുന്ന എല്ലാ തമാശകള്‍ക്കും കാരണം മമതാ ബാനര്‍ജിയാണെന്ന് ബാബുല്‍ പരിഹസിച്ചു. തന്റെ മണ്ഡലമായ അന്‍സോളില്‍ നിന്നും ‘വേഗം സുഖം പ്രാപിക്കൂ’ എന്നെഴുതിയ നിരവധി കാര്‍ഡുകള്‍ മമതക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മമത ബാനര്‍ജി പരിചയ സമ്പത്തുള്ള രാഷ്ട്രീയ നേതാവാണെന്നും എന്നാല്‍ കുറച്ചു നാളുകളായി മമതയുടെ പെരുമാറ്റം അസാധാരണമായ രീതിയിലാണെന്നും ബാബുല്‍ പറഞ്ഞു.
കൈകാര്യം ചെയ്യുന്ന പദവികളുടെ മാഹാത്മ്യം മമതാ ബാനര്‍ജി മനസിലാക്കണമെന്ന് പറഞ്ഞ അദ്ദേഹം മമത കുറച്ചു ദിവസം ഇടവേള എടുക്കുന്നത് നല്ലതാണെന്നും വ്യക്തമാക്കി.
Post Your Comments