Latest NewsKeralaMollywood

‘ഉയരെ’ നിങ്ങളെ ദേഷ്യപ്പെടുത്തും- ചിത്രം കണ്ട സാമന്തയുടെ പ്രതികരണം ഇങ്ങനെ

മനു അശോക് സംവിധാനം ചെയ്ത ‘ഉയരെ’യെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പാര്‍വതിയുടെ അഭിനയത്തെ കുറിച്ച് തന്നെയാണ് ചിത്രം കണ്ടവര്‍ക്കെല്ലാം സംസാരിക്കാനുള്ളത്. ഇപ്പോഴിതാ പാര്‍വതിയേയും ചിത്രത്തേയും അഭിനന്ദിച്ച് സൗത്ത് ഇന്ത്യന്‍ താരം സാമന്തയും രംഗത്തെത്തി. പാര്‍വതി അഭിമാനമാണെന്ന് സാമന്ത ട്വീറ്റ് ചെയ്തു. ഉയരെ നിങ്ങളെ കരയിപ്പിക്കും, ചിന്തിപ്പിക്കും, ദേഷ്യമുണ്ടാക്കും. പ്രചോദിപ്പിക്കുമെന്നും ട്വിറ്ററില്‍ കുറിക്കുന്നു. സംവിധായകന്‍ മനു അശോകന്‍, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് എന്നിവരെയും സാമന്ത അഭിനന്ദിച്ചു. സാമന്തയുടെ ട്വീറ്റിന് നിരവധിപേര്‍ കമന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button