
കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 15നും ഡിസംബര്‍ ഏഴിനും ഇടയില്‍ നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് ചെയര്മാന് മഹിന്ദ ദേശപ്രിയയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ പ്രസിഡന്റിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് ഒരു മാസം മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനാ നിബന്ധനയെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച ഡല്‍ഹി സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഡിസംബര്‍ ഏഴിന് തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് വ്യക്തത വരുത്തുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്. മൈത്രിപാല സിരിസേനയുടെ കാലാവധി 2020 ജനുവരി എട്ടിന് അവസാനിക്കും.
Post Your Comments