
കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള യുവാവിന് നിപയെന്ന സംശയം മുറികയതോടെ ആരോഗ്യമന്ത്രി കെ.കെ ഷൈലജ കൊച്ചിയിലെത്തും. ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കൊച്ചിയിലേക്ക് പോകുന്നത്. ആരോഗ്യ സെക്രട്ടറിയും ഡിഎച്ചഎസും യോഗത്തില്‍ പങ്കെടുക്കും. 10.30ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിലാണ് ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥരുടെ യോഗം ചേരുന്നത്.
പത്ത് ദിവസമായുള്ള പനിയെ തുടര്‍ന്ന് ചികിത്സയിലുള്ള യുവാവിനെ ബാധിച്ച വൈറസ് ഏതെന്ന് ആശുപത്രിയില്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ക്കായി രോഗിയുടെ രക്തംആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധനകള്‍ക്കായി അയച്ചത്. എന്നാല്‍ രോഗിക്ക് നിപയാണെന്ന് ആലപ്പുഴ വൈറാളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ സൂചിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ രോഗം പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധന ഫലങ്ങള്‍ ലഭിക്കണമെന്നും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിപ്പോര്‍ട്ട് കാത്തിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം നിലവിലെ സാഹചര്യത്തില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൊച്ചിയില്‍ എല്ലാ സജ്ജീകരമങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Post Your Comments