ഗുരുവായൂര്‍: ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്നു വീണ രണ്ടര വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗ്വാളിയര്‍ സ്വദേശിയും ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍ കാന്റീനിലെ ജീവനക്കാരനുമായ ധരംസിംഗിന്റെ മകന്‍ ആദിക് ആണ് ബഹുനില കെട്ടിടത്തിനു മുകളില്‍ നിന്നും വീണത്. എന്നാല്‍ നെറ്റിയില്‍ ചെറിയൊരു മുറിവ് പറ്റിയതൊഴിച്ചാല്‍ കുട്ടിക്ക് വേറെ പരിക്കുകളൊന്നുമില്ല. അണലുള്ള മുറ്റത്തേയ്ക്ക് കമിഴ്ന്നു വീണതാണ് കുട്ടിക്ക് രക്ഷയായത്.
ഗുരുവായൂരിനടുത്ത് തിരുവെങ്കിടം കൃഷ്ണപ്രിയ ഫ്ളാറ്റിലെ മൂന്നാം നിലയിലാണ് ധരംസിംഗും കുടുംബവും താമസിക്കുന്നത്. ശനിയാഴ്ച കാലത്ത് വരാന്തയില്‍ അനിയത്തി ഗുഡികയോടൊപ്പം കളിക്കുന്നതിനിടെ തൂണിലൂടെ മുകളിലേക്ക് കയറാന്‍ നോക്കിയ ആദിക് കൈവിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് അമ്മ ം അയല്‍വാസികളായ നാരായണനും സെല്‍വിയുമെല്ലാം നിലവിളിയോടെ ഓടിയെത്തിയപ്പോള്‍ ഒ്ന്നും സംഭവിക്കാത്തതു പോലെ ആദിക് എഴുന്നേറ്റു നിന്നു.
തുടര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച എക്സ്‌റേ എടുത്തപ്പോള്‍ മറ്റു പരിക്കുകളൊന്നും കണ്ടില്ല. വീട്ടില്‍ തിരിച്ചെത്തിയ ആദിക്കിനെ കാണാന്‍ വീട്ടില്‍ വലിയ തിരക്കാണ്. എന്നാല്‍ മുറ്റം ടൈലിടാത്തതിനാലാണ് വലിയ അപകടം ഒഴിവായതെന്നും എല്ലാവരും പറയുന്നു.
Post Your Comments