ന്യൂഡല്‍ഹി : തങ്ങള്‍ ഏറെ ഇഷ്ട്‌പ്പെടുന്ന രാജ്യമായ ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ അവസരമൊരുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മോദിക്ക് 11 വയസ്സുള്ള പോളിഷ് പെണ്‍കുട്ടിയുടെ കത്ത്. അലിജ വാനാട്ട്‌കോ എന്ന പെണ്‍കുട്ടിയും അമ്മയും ഇന്ത്യയില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് നാടുകടത്തപ്പെട്ടത്.
ഇവരുടെ വിസാകാലാവധി തീര്‍ന്നിരുന്നു. തുടര്‍ന്ന് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇന്ത്യവിടണമെന്നുമായിരുന്നു പെണ്‍കുട്ടിക്കും മാതാവ് മാര്‍ത്ത കോട്ട്‌ലാസ്‌കയ്ക്കും ലഭിച്ച വിവരം. ഗോവയിലെ താമസം തങ്ങള്‍ ഏറെ ആസ്വദിച്ചിരുന്നു എന്നും പ്രകൃതിയോടിണങ്ങി പശുക്കളെ പരിപാലിച്ച് ഗോവയില്‍ തന്നെ പഠനം തുടരാന്‍ അവസരമൊരുക്കണമെന്നും പ്രധാന മന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനുമയച്ച കുറിപ്പില്‍ പറയുന്നു.
https://twitter.com/KotlarskaMarta/status/1135059227678928896
ഇന്ത്യന്‍ സംസ്‌കാരത്തെ ഏറെ ബഹുമാനപൂര്‍വം കാണുന്ന അമ്മയ്ക്കും മകള്‍ക്കും എത്രയും പെട്ടന്ന് ഇന്ത്യയില്‍ തിരിച്ചെത്തണമെന്ന ആഗ്രഹമാണുള്ളതെന്നും നേരത്തെ തന്നെ ഇത്തരമൊരാവശ്യം ഉന്നയിച്ച് മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചിരുന്നെന്നും എന്നാല്‍ ഫലമൊന്നുമുണ്ടാകാത്തതിനാലാണ് ഇത്തരമൊരു നീക്കമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
കലാകാരിയും ഫോട്ടോഗ്രാഫറുമായ മാര്‍ത്തയ്ക്ക് നിലവിലുള്ള ബി 2 ബിസിനസ് വിസ പുതുക്കിയ ശേഷം വേണം ഇന്ത്യയിലേക്കുള്ള മടക്കയാത്ര സാധ്യമാക്കാന്‍. ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് എത്രയും പെട്ടന്ന് നീക്കികിട്ടുമെന്ന പ്രതീക്ഷയില്‍കംബോടിയയില്‍ തുടരുകയാണ് ഈ അമ്മയും മകളും. പ്രതിസന്ധികള്‍ ഉടന്‍ മാറാന്‍ ശിവനോടും നന്ദദേവിയോടും പ്രാര്‍ത്ഥിക്കുന്നതായും ഇവര്‍ പറയുന്നു.
Post Your Comments