
വണ്ണം കുറയ്ക്കാനായി ഡയറ്റിംഗും ജിമ്മില്‍ പോക്കുമെല്ലാം ശീലമാക്കിയവരെ നമുക്കറിയാം. എന്നാൽ ഭക്ഷണം കഴിച്ചതിന് ശേഷം ചെയ്യുന്ന ചില കാര്യങ്ങള്‍ ഒന്ന് ഒഴിവാക്കിയാല്‍ ആരോഗ്യമുള്ള ഒരു ശരീരം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. നന്നായി ഭക്ഷണം കഴിച്ച ശേഷം ഒന്ന് മയങ്ങിയേക്കാം എന്ന് വിചാരിക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍ ഇതൊരു ചീത്ത ശീലമാണ്. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കുകയാണ് നല്ലത്. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞിട്ട് ഉറങ്ങുന്നതും നിര്‍ത്തണം. ഭക്ഷണം നല്ലപോലെ ദഹിക്കാതിരിക്കുകയും ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നുള്ളതു കൊണ്ടുമാണിത്.
ഭക്ഷണം കഴിച്ച ഉടന്‍ കുളിക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കും. വയറ്റില്‍ മറ്റ് അസ്വസ്ഥതകള്‍ക്കിടയാക്കുകയും ചെയ്യും. ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണമെന്ന പഴഞ്ചൊല്ലിന്റെ അടിസ്ഥാനവും ഇത് തന്നെയാണ്. കൂടാതെ ഭക്ഷണം കഴിച്ചയുടന്‍ പഴങ്ങള്‍ കഴിക്കുന്നത് അത്ര നല്ലതല്ല. ദഹനം നന്നായി നടക്കാന്‍ ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പോ ശേഷമോ ആണ് പഴങ്ങള്‍ കഴിക്കേണ്ടത്. അമിതമായി ഭക്ഷണം കഴിച്ച ശേഷം ചായ കുടിക്കുന്നവരുണ്ട്. അത്തരക്കാര്‍ ഒന്ന് മനസിലാക്കുക, ഈ ചെയ്യുന്നത് ദഹനപ്രക്രിയയെ മന്ദീഭവിപ്പിക്കുമെന്ന് മാത്രമല്ല ശരീരം അയണ്‍ ആഗിരണം ചെയ്യുന്നത് തടസ്സപ്പെടുത്തുകയും ചെയ്യും. ഭക്ഷണം കഴിഞ്ഞശേഷം അല്‍പ്പമൊന്ന് നടക്കണം. ഇത് ദഹനത്തെ സഹായിക്കുകയും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
Post Your Comments