ശ്രീനഗര്‍: കഴിഞ്ഞ ആറുമാസത്തിനിടെ ജമ്മു കാശ്മീരില്‍ നൂറോളം ഭീകരവാദികള്‍ കൊല്ലപ്പെട്ടന്ന് സുരക്ഷ സേന. കൊല്ലപ്പെട്ടവരില്‍ 23 പേര്‍ വിദേശികളും 78 പ്രാദേശിക തീവ്രവാദികളാണ്. 2019 മെയ് 31 വരെയുള്ള കണക്കുകളാണ് സേന പുറത്തുവിട്ടത്. കാശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന ഏറ്റുമുട്ടലിലാണ് നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ അല്‍ഖായിദ ബന്ധമുള്ള ഭീകരവാദ സംഘടനയായ അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് തലവന്‍ സാക്കിര്‍ മൂസ പോലുള്ളവരും ഉള്‍പ്പെടും.
കഴിഞ്ഞ ആറുമാസത്തിനിടയില്‍ പുല്‍വമായില്‍ 15 ഭീകരരാണ് ഏറ്റുമുട്ടലില്‍ മരിച്ചത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഭീകരര്‍ മരിച്ചത് കശ്മീരിലെ ഷോപിയാനിലാണ്. 16 പ്രാദേശിക ഭീകരവാദികള്‍ ഉള്‍പ്പെടെ 25 പേരാണ് ഇവിടെ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ കൊല്ലപ്പെടുന്ന തീവ്രവാദികള്‍ക്ക് പകരമായി യുവാക്കള്‍ വിവിധ ഭീകര കേന്ദ്രങ്ങളില്‍ എത്തുന്നുണ്ടെന്നും സെെന്യം വെളിപ്പെടുത്തി.
2019 മാര്‍ച്ച് മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് 50 യുവാക്കള്‍ ഭീകരകേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരെ പിന്തുടര്‍ന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സേന.
Post Your Comments