Latest NewsEducation & Career

ഫോര്‍ ദ് സ്റ്റുഡന്റ്; പരാതിയുണ്ടോ? വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നേരിട്ട് മന്ത്രിയെ അറിയിക്കാം

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു തങ്ങളുടെ പരാതികള്‍ വകുപ്പു മന്ത്രിക്കു നേരിട്ടു നല്‍കാന്‍ സംവിധാനമൊരുക്കുന്ന ‘ഫോര്‍ ദ് സ്റ്റുഡന്റ്‌സ്’ പോര്‍ട്ടല്‍ തയാറായി. പോര്‍ട്ടലില്‍ വിദ്യാര്‍ഥികള്‍ നല്‍കുന്ന പരാതികള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിനു മന്ത്രിയുടെ ഓഫിസ് അയച്ചു കൊടുക്കും. പരാതി കൈമാറിയതായി വിദ്യാര്‍ഥിക്ക് എസ്എംഎസ് ലഭിക്കും. അവിടെയുള്ള നോഡല്‍ ഓഫിസര്‍ പരാതി പരിശോധിച്ചു സമയബന്ധിതമായി പരിഹരിക്കും. തടസ്സമുണ്ടെങ്കില്‍ അക്കാര്യം വിദ്യാര്‍ഥിയെയും മന്ത്രിയുടെ ഓഫിസിനെയും അറിയിക്കും.

പരാതി പരിഹരിക്കുന്നതിനുള്ള നടപടികളുടെ വിവരങ്ങള്‍ ഓരോ ഘട്ടത്തിലും എസ്എംഎസിലൂടെ വിദ്യാര്‍ഥിക്കു ലഭിക്കും. മന്ത്രിയുടെ ഓഫിസും ഇതു നിരീക്ഷിക്കും. ഐഎച്ച്ആര്‍ഡിയാണ് പോര്‍ട്ടല്‍ തയാറാക്കിയത്. കോളജ് തുറക്കുന്നതോടെ ഈ പോര്‍ട്ടലിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാനാകും. കോളജുകള്‍ നാളെ തുറക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. അതിനാല്‍ ഇന്നലെ പോര്‍ട്ടല്‍ നിലവില്‍ വരുമെന്ന് അറിയിച്ചിരുന്നു. ക്ലാസ് തുടങ്ങുന്നതു മാറ്റിയതോടെ പോര്‍ട്ടല്‍ ഉദ്ഘാടനവും മാറ്റി.

shortlink

Post Your Comments


Back to top button