Latest NewsKeralaIndia

ക്യാന്‍സര്‍ ഇല്ലാത്ത യുവതിക്ക് കീമോ: അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം

സ്വകാര്യ ലാബിലെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിക്ക് കീമോ നല്‍കിയത്.

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്‍സര്‍ സ്ഥിരീകരിക്കാതെ യുവതിക്കു കീമോ നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം. സ്വകാര്യ ലാബിലെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ കുടശനാട് സ്വദേശി രജനിക്ക് കീമോ നല്‍കിയത്. സ്വകാര്യ ലാബിലെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിക്ക് കീമോ നല്‍കിയത്.

എന്നാല്‍ വീഴ്ച ബോധ്യമായതോടെ സ്വകാര്യ ലാബില്‍ നല്‍കിയ സാംപിള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബില്‍ പരിശോധിച്ചുവെങ്കിലും കാന്‍സറര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ സാംപിളുകള്‍ തിരുവനന്തപുരം ആര്‍സിസിയിലും എത്തിച്ച്‌ പരിശോധന നടത്തുകയായിരുന്നു. പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു.

ഇതുസംബന്ധിച്ച്‌ യുവതി ആരോഗ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനു നിര്‍ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button