Latest NewsIndia

തട്ടുകടയിൽ ഭക്ഷണമുണ്ടാക്കാന്‍ ടോയ്‌ലറ്റില്‍ നിന്നുള്ള വെള്ളം; നടപടിയെടുത്തു (വീഡിയോ)

മുംബൈ: ഭക്ഷണമുണ്ടാക്കാന്‍ ഉപയോ​ഗിക്കുന്നത് റെയില്‍വേ സ്‌റ്റേഷനിലെ ടോയ്‌ലറ്റില്‍ നിന്നുള്ള വെള്ളം.  മുംബൈയിലെ ബോറിവാലിയിലാണ് സംഭവം. ടോയ്‌ലറ്റില്‍ നിന്നുള്ള വെള്ളം ശേഖരിച്ച്‌ ഭക്ഷണം  പാകം ചെയ്യുന്നതിന്റെ വീഡിയോ സമൂഹമധ്യമങ്ങളില്‍ വൈറലായതോടെ ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷന്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റെയില്‍വേ സ്‌റ്റേഷന് സമീപം നടത്തിയിരുന്ന തട്ടുകടയിലാണ് സംഭവം.

സ്ഥിരമായി ഭക്ഷണം തയ്യാറാക്കുന്നതിന് വേണ്ടി ഇയാള്‍ ടോയ്‌ലറ്റില്‍ നിന്നുള്ള വെള്ളമാണ് എടുത്തിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ സംഭവം ഫോണില്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയുമായിരുന്നു. ട്രെയിനിലും മറ്റ് കടകളിലും ഭക്ഷണം നിര്‍മ്മിക്കാല്‍ ശുദ്ധമായ വെള്ളം ഉപയോ​ഗിക്കണമെന്ന എഫ്ഡിഎയുടെ നിര്‍‌ദ്ദേശം മറികടന്നാണ് ഇയാള്‍ ഈ പ്രവര്‍ത്തി ചെയ്തിരിക്കുന്നത്. അതേസമയം ബോറിവാലി റെയില്‍വേ സ്റ്റേഷനിലെ സംഭവം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടുവെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും എഫ്ഡിഎ മുംബൈ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ശൈലേഷ് ആദവ് പറഞ്ഞു.

shortlink

Post Your Comments


Back to top button