KeralaLatest News

സീറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ ഇന്നും ചോദ്യം ചെയ്യല്‍ തുടരും

കൊച്ചി: സിറോ മലബാര്‍ സഭാ വ്യാജരേഖാ കേസില്‍ പ്രതികളായ വൈദികരെ ഇന്ന് ചോദ്യം ചെയ്യും. ഫാ. പോള്‍ തേലക്കാടനേയും ഫാ. ആന്റണി കല്ലൂക്കാരനേയുമാണ് മൂന്നാം ദിവസമായ ഇന്നും ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുന്നത്. ആലുവ ഡിവൈഎസ്പി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇരുവരുടെയും ലാപ്‌ടോപ്പ് കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധനയ്ക്കായി സൈബര്‍സെല്ലിന് കൈമാറിയിട്ടുണ്ട്. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ന് ചോദ്യം ചെയ്യല്‍.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ഒന്നാം പ്രതിയാണ് ഫാ. പോള്‍ തേലക്കാട്. കേസില്‍ നാലാം പ്രതിയാണ് ഫാ. ആന്റണി കല്ലൂക്കാരന്‍. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതുടര്‍ന്നാണ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായത്. ജൂണ്‍ അഞ്ചുവരെ അന്വേഷണസംഘത്തിന് പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്കിയിട്ടുണ്ട്. അതുവരെ ഇരുവരെയും അറ്സ്റ്റ് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button