ചെറുതോണി: പ്രളയത്തിനു ശേഷം ഇടുക്കി അണക്കെട്ടില്‍ കാണാന്‍ എത്തിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. വേനലവധിക്ക് ഒരു ലക്ഷത്തോളം പേരാണ് ഡാം കാണാന്‍ എത്തിയത്.
ഇടുക്കി ഡാമില്‍ മാത്രമല്ല ഇടുക്കിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം സന്ദര്‍ശകരുടെ തിരക്കാണ്. അതേസമയം ഡാം കാണാന്‍ മാത്രമായി ഒരു ലക്ഷം പേര് എത്തി. കൂടാതെ ചെറുതോണി അണക്കെട്ടിലും, വൈശാലി ഗുഹ, ബട്ടര്‍ഫ്ലൈ പാര്‍ക്ക് എല്ലാം സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവമാണ്. ഡാമിന് മുകളിലൂടെ പോകാന്‍ കൂടുതല്‍ ബഗ്ഗി കാറുകള്‍ ഏര്‍പ്പെടുത്തിയും, ലഘുഭക്ഷണശാലകളുമെല്ലാം ഏറെ സൗകര്യപ്രദമായി.
ജനുവരി മുതല്‍ കഴിഞ്ഞ അഞ്ച് മാസം എല്ലാ ദിവസങ്ങളിലും ഡാമില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നു. എന്നാല്‍ അവധിക്കാലം കഴിയുന്നതോടെ ശനിയും ഞായറും ,പൊതു അവധി ദിവസങ്ങളിലും മാത്രമേ സന്ദര്‍ശനം അനുവദിക്കൂ.
Post Your Comments