ന്യൂയോര്‍ക്ക്: ദേഷ്യം വരുമ്പോള്‍ മുന്നില്‍ കാണുന്നയാള്ക്കിട്ട് ഒരെണ്ണമങ്ങ് പൊട്ടിക്കണമെന്ന് പലര്‍ക്കും തോന്നാറുണ്ട്. എന്നാല്‍ തിരിച്ചു കിട്ടുന്നതിന്റെ ചൂടോര്ക്കുമ്പോള് വേണ്ടെന്നു വെക്കും. എന്നാലിതാ നമ്മുടെ ദേഷ്യവും പിരിമുറക്കവും സ്ട്രെസ്സുമെല്ലാം ഒറ്റ ഇടിക്ക് തീര്‍ക്കാന്‍ ഒരു പുത്തന്‍ അവസരം. ന്യൂയോര്‍ക്കിലാണ് ഇത്തരത്തില്‍ ഇടിക്കാനും പിരിമുറുക്കം മാറ്റാനുമായി പഞ്ചിങ് ബാഗുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ആളുകള്‍ക്ക് ഇടിച്ച് നിരപ്പാക്കാനായി തെരുവോരങ്ങളില്‍ പഞ്ചിങ് ബാഗ് സ്ഥാപിച്ചിരിക്കുകയാണ് യുഎസ് ഡിസൈന്‍ സ്റ്റുഡിയോ. മന്ഹട്ടന് തെരുവിലെ താമസക്കാര്‍ക്കായി ഡോണ്ഡ് അറ്റാക്ക് ദിസ് ഈസ് ദ റോങ് വെ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഡിസൈന്‍ സ്റ്റുഡിയോ പഞ്ചിങ് ബാഗ് സ്ഥാപിച്ചത്.
ജോലി സ്ഥലങ്ങളില്‍ ഉള്‍പ്പെടെ നമ്മള് അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ഇടിച്ച് തീര്‍ക്കുന്നതിനായാണ് നഗരത്തില്‍ പഞ്ചിങ് ബാഗുകള്‍ സ്ഥാപിച്ചതെന്ന് സംഘടന വ്യക്തമാക്കി. പഞ്ചിങ് ബാഗുകളില്‍ ഇടിക്കുമ്പോള്‍ ആളുകളുടെ വികാരങ്ങള്‍ക്ക് ഒരുപരിധിവരെ ശമനമുണ്ടാകുമെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു. ദേഷ്യവും സങ്കടവുമെല്ലാം അങ്ങനെ തിരിച്ചു തല്ലില്ലെന്നുറപ്പുള്ള പഞ്ചിങ് ബാഗുകളില്‍ തീര്‍ക്കാം.
Post Your Comments