റിയാദ്: ഭീകരരെ സഹായിക്കുന്നത് ഇറാന്‍ ഉടനടി നിര്‍ത്തണമെന്നും ഉച്ചകോടിയില്‍ അറബ് നേതാക്കള്‍. ഇറാനെതിരെ അന്താരാഷ്ട്ര സമൂഹം കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും ജിസിസി അറബ് ഉച്ചകോടി. ഖത്തര്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘവും ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തി. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഉച്ചകോടിക്കായി മക്കയിലെത്തിയത്.
ഇന്നലെ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിയിലും അറബ് ഉച്ചകോടിയിലും ഖത്തര്‍ സംഘം പങ്കെടുത്തു. ഇന്ന് നടക്കുന്ന 56 ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയിലും ഖത്തര്‍ സംഘം പങ്കെടുക്കും. ഈ ഉച്ചകോടിയിലും ഇറാന്‍ തന്നെയാകും പ്രധാന ചര്‍ച്ചാവിഷയം. ഇസ്ലാമിക ഉച്ചകോടിയ്ക്കും അറബ് ഉച്ചകോടിയ്ക്കും പുറമെയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഗള്‍ഫ് മേഘലയിലെ അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാനായി ജിസിസി രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി വിളിച്ചുചേര്‍ത്തത്.
Post Your Comments