ഉക്രൈന്‍: അഞ്ച് വയസുകാരിയായ മകളെ കൊന്ന ശേഷം ഓവനിലിട്ട് കത്തിച്ച പിതാവ് അറസ്റ്റില്‍. ഉക്രൈനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഡാരിന എന്ന പെണ്‍കുട്ടിയെയാണ് പിതാവ് കൊലപ്പെടുത്തിയത്. ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ പിതാവിനേയും മാതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് പവേല്‍ മാകാര്‍ചുക്ക് (50) പെണ്‍കുട്ടിയെ ശക്തിയായി പിടിച്ചു തള്ളിയപ്പോള്‍ തലയിടിച്ചു വീണ കുട്ടി മരിക്കുകയായിരുന്നു. പിന്നീട് സംഭവം പുറത്തറാതിരിക്കാനായി കുട്ടിയുടെ മൃതദേഹം ഓവനില്‍ വെക്കുകയായിരുന്നു. കുട്ടിയുടെ എല്ലിന്‍ കഷ്ണങ്ങള്‍ അടുത്തുള്ള തടാകത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു.
എല്ലാത്തിനും കൂട്ടു നിന്ന അമ്മയേയും പൊലീസ് കുറ്റക്കാരിയായി കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാനില്ല എന്ന പരാതി ഇവര്‍ പൊലീസില്‍ നല്‍കുകയും ചെയ്തു. ദത്തെടുത്ത മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഡാരിന താമസിച്ചിരുന്നത്. മരണത്തിന് മൂന്നു മാസങ്ങള്‍ മുന്‍പാണ് യഥാര്‍ത്ഥ മാതാപിക്കളുടെ അടുത്ത് എത്തുന്നത്. ഡാരിനയെക്കൂടാതെ ഇവര്‍ക്ക് മൂന്നു മക്കള്‍ കൂടിയുണ്ട്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വീട്ടിലെത്തിയപ്പോള്‍ മകനെ പെണ്‍കുട്ടിയുടെ വേഷം ധരിപ്പിച്ച് പെണ്‍കുട്ടി ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാനും ഇവര്‍ ശ്രമിച്ചു. അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് കൊടുംക്രൂരതയ്ക്ക് പിന്നില്‍ സ്വന്തം മാതാപിതാക്കളാണെന്ന് കണ്ടെത്തിയത്.
Post Your Comments