കോട്ടയം: 2021-നു മുമ്പ് 100 സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ലക്ഷ്യമിട്ട യുവാവ് ദൗത്യം പാതിയെത്തിയപ്പോള്‍ പോലീസിന്റെ പിടിയിലായി. അരീപ്പറമ്പ് തോട്ടപ്പള്ളില്‍ പ്രദീഷ് കുമാറാ (ഹരി 25)ണ് അറസ്റ്റിലായത്. ഫെയ്‌സ്ബുക്കിലാണ് ഇയാള്‍ വീട്ടമ്മമാര്‍ക്കായി കെണിയൊരുക്കിയിരുന്നത്. കെണിയിൽ വീണവരോട് ഇയാൾ വളരെ ക്രൂരമായായിരുന്നു പെരുമാറിയിരുന്നത്. എപ്പോള്‍ ആവശ്യപ്പെട്ടാലും നിമിഷങ്ങള്‍ക്കകം പറയുന്ന സ്ഥലത്ത് എത്തണം, ഭര്‍ത്താവുമായി അധികം സഹകരണം പാടില്ല, ഭര്‍ത്താവിനൊപ്പം എവിടെയും പോകാന്‍ പാടില്ല, വിളിച്ചാലുടന്‍ ഫോണെടുക്കണം, വാട്ട്‌സ് ആപ്പ് മെസേജുകള്‍ക്ക് ഉടനടി മറുപടി അയയ്ക്കണം. രാത്രി എത്ര െവെകിയാലും ചാറ്റ് ചെയ്യണം, വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്യണം, എവിടെ പോകണമെങ്കിലും അനുവാദം ചോദിക്കണം എന്നിങ്ങനെ നിബന്ധനകളും വച്ചിരുന്നു.
കുടുംബജീവിതം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് അനുസരിപ്പിച്ചിരുന്നത്. നീയെന്റെ അറുപത്തെട്ടാമത്തെ ഇരയാണെന്നാണ് ഒരു സ്ത്രീയോടു പറഞ്ഞത്. ചാറ്റിങ്ങിനു മുമ്പ് സ്ത്രീകള്‍ താന്‍ നല്‍കിയ കോഡ് ടൈപ്പ് ചെയ്യണമെന്നു നിര്‍ദേശിച്ചിരുന്നു. അവര്‍ തന്നെയാണു ചാറ്റ് ചെയ്യുന്നതെന്ന് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. കോഡ് ടൈപ്പ് ചെയ്യാന്‍ മറന്നാല്‍ തെറിയഭിഷേകമാകും വരിക. വാട്ട്‌സ്‌ആപ്പിലെ ചാറ്റുകള്‍ അന്നന്നു ക്ലിയര്‍ ചെയ്ത് സ്‌ക്രീന്‍ ഷോട്ട് അയച്ചുകൊടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇരകളറിയാതെ സമാന്തരമായി സഞ്ചരിക്കുക പതിവായിരുന്നു.
നിരീക്ഷണത്തിന് ആളിനെ വച്ചിട്ടുണ്ടെന്നും എവിടെപ്പോയാലും അറിയുമെന്നും ഭീഷണിപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഈ സമാന്തരസഞ്ചാരം. ചിലപ്പോഴൊക്കെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകാറുണ്ടായിരുന്നു. ഇയാൾക്ക് താല്‍പ്പര്യം തോന്നുന്ന സ്ത്രീകളുമായി ഇയാൾ അടുപ്പമുണ്ടാക്കുന്ന രീതി ഇങ്ങനെ ആയിരുന്നു, യാദൃച്ഛികമെന്നോണം പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ ചോദിച്ചറിയും. സ്ത്രീകളുടെ പേരില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ഇവരുടെ ഭര്‍ത്താക്കന്മാരുമായി ചാറ്റ് ചെയ്യും.
അവയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഭാര്യമാര്‍ക്ക് അയച്ചുകൊടുത്ത് ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ബോധ്യപ്പെടുത്തും! അതിലൂടെ സ്ത്രീകളുമായി അടുപ്പമുണ്ടാക്കും. തുടർന്ന് ചാറ്റിങ്ങിലൂടെ ചിത്രങ്ങള്‍ നേടിയെടുത്ത് അവ കമ്പ്യൂട്ടർ ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കും. തുടർന്നു ഇവ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി വരുതിയിലാക്കും. താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യും. അരീപ്പറമ്പിൽ ഇയാളുടെ കുടുംബവീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടില്‍ പലപ്പോഴും സ്ത്രീകളെ കൊണ്ടുവന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ഏറ്റുമാനൂര്‍ ഇന്‍സ്‌പെക്ടര്‍ മഞ്ജുലാലാണു കേസ് അന്വേഷിക്കുന്നത്. ഇയാളുടെ ലാപ്‌ടോപ്പും ക്യാമറയും മൊെബെല്‍ ഫോണും പിടിച്ചെടുത്തു. ഇയാളുടെ വലയിൽ വീണിരിക്കുന്നത് സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന പല സ്ത്രീകളുമാണ്. ഇരയായ ഒരു വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
Post Your Comments