Latest NewsIndia

ആഭ്യന്തരമന്ത്രിയായി അമിത് ഷാ അധികാരമേറ്റു

ഡൽഹി : ആഭ്യന്തരമന്ത്രിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അധികാരമേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രാലയലത്തില്‍ ഉച്ചയ്ക്ക് 12. 10 നാണ് അദ്ദേഹം ചുമതലയേറ്റത്. ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ അടക്കമുള്ള ഉദ്യോഗസ്ഥര്‍ അമിത് ഷായെ സ്വീകരിച്ചു.

പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് അമിത് ഷാ ചുമതല ഏറ്റെടുക്കാന്‍ എത്തിയത്. അമിത് ഷാ വരുന്നതിന് മുമ്പ് മന്ത്രാലയത്തിലും ഓഫീസിലും പൂജകള്‍ നടത്തിയിരുന്നു.ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയും അമിത് ഷാ ആഭ്യന്തരമന്ത്രിയുമായി മുമ്പ് പ്രവർത്തിച്ചിരുന്നു.

പ്രോട്ടോക്കോള്‍ പ്രകാരം രാജ്‍നാഥ് സിംഗാണ് കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനെങ്കിലും ഫലത്തില്‍ രണ്ടാമന്‍ ഇനിമുതല്‍ അമിത് ഷാ ആയിരിക്കും. സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്‍ലിയും പ്രധാന ചുമതലകളില്‍ നിന്ന് ആരോഗ്യ കാരണങ്ങളാല്‍ ഒഴിവായി, മനോഹര്‍ പരീക്കര്‍ അന്തരിച്ചു. ഇനി കേന്ദ്രത്തിലെ ഏറ്റവും കരുത്തുള്ള അധികാരഘടന മോദിയിലേക്കും അമിത്ഷായിലേക്കും കേന്ദ്രീകരിക്കുകയാണ്. ഒപ്പം രാജ്‍നാഥ് സിംഗ്, നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍ എന്നിങ്ങനെ പുതിയ ശ്രേണിയും രൂപപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button