കൊൽക്കത്ത: തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മാനസികനില തെറ്റിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഗോഷ്. ജയ് ശ്രീ റാം എന്ന് കേൾക്കുമ്പോൾ അവർ കോപിക്കുന്നതിന് കാരണം ഇതാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ് മമതയും അവരുടെ പാര്‍ട്ടി നേതാക്കളും പ്രയോഗിക്കുന്നത്. തോല്‍വി അംഗീകരിക്കാന്‍ മമതയ്ക്കു സാധിക്കുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ബംഗാളിലെ 42 സീറ്റുകളില്‍ 18 എണ്ണവും ബിജെപിയാണ് നേടിയത്.
Post Your Comments