Latest NewsInternational

കൊന്നുതള്ളിയത് 800 തിമിംഗലങ്ങളെ; ഫറോ ദ്വീപിലെ ഗ്രിന്‍ഡാഡ്രാപ് ആഘോഷം ഇങ്ങനെ

ഡെന്‍മാര്‍ക്ക്: ഉത്തര അറ്റ്‍ലാന്‍റികിലെ ഫറോ ദ്വീപില്‍ ആഘോഷത്തിന്‍റെ ഭാഗമായി കൊന്ന് തള്ളിയത് 800 തിമിംഗലങ്ങളെ. ഡെന്‍മാര്‍ക്കില്‍ എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്‍റെ ഭാഗമായാണ് തിമിംഗലങ്ങളെ കൊന്നത്. തിമിംഗലങ്ങളെ കുടുക്കിട്ട് പിടിച്ച ശേഷം അവയുടെ കഴുത്ത് മുറിച്ച്‌ രക്തം കടലിലേക്ക് ഒഴുക്കും. തിമിംഗലത്തിന്‍റെ ശരീരം ഫറോ ദ്വീപ് നിവാസികള്‍ ഭക്ഷിക്കും.

ഇത്തവണ ആഘോഷത്തിന്‍റെ ഭാഗമായി 800-ല്‍ അധികം തിമിംഗലങ്ങളെയാണ് കുടുക്കിട്ട് പിടിച്ച്‌ രക്തം കടലില്‍ ഒഴുക്കിയത്. വര്‍ഷങ്ങളായി പ്രദേശത്ത് തുടര്‍ന്നുവരുന്ന പതിവാണിത്. ഡാനിഷ് സര്‍ക്കാരിന്റെ അനുമതിയോടെയാണ് ആഘോഷങ്ങള്‍ നടക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ 2,000-ലധികം തിമിംഗങ്ങളെ ഇത്തരത്തില്‍ കൊന്നിട്ടുണ്ട്. ഉത്തര അറ്റ്‍ലാന്‍റികില്‍ ഏകദേശം 778,000 തിമിംഗലങ്ങളുണ്ട്. ഇവയില്‍ 100,000ത്തോളം ഫറോ ദ്വീപിന് ചുറ്റുമാണുള്ളത്.

shortlink

Post Your Comments


Back to top button