സൂര്യപ്രകാശം ഏല്‍ക്കുന്നത് ചര്‍മത്തില്‍ കറുത്തപാടുകള്‍, ചുളിവുകള്‍ എന്നിവ ഉണ്ടാക്കും. അതിനാല്‍ ചൂടുകാലത്തെ സൗന്ദര്യസംരക്ഷണവും വളരെയധികം പ്രധാനമാണ്.അതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്. സൂര്യരശ്മികള്‍ ചര്‍മത്തില്‍ പതിഞ്ഞു ചര്‍മഭംഗി കുറയാതിരിക്കാന്‍ സണ്‍ സ്ക്രീന്‍ ലേപനങ്ങളും ക്രീമുകളും പുരട്ടണം. സൂര്യപ്രകാശം ഏല്ക്കുന്നതിനു പത്തുമിനിറ്റു മുമ്പ് ഈ ലേപനങ്ങള്‍ പുരട്ടാം.സൂര്യതാപം അധികം ഏല്ക്കുന്ന സന്ദര്‍ഭങ്ങളില്‍ ഓറഞ്ച് കൊണ്ടു മുഖത്ത് ഉരസുകയോ മോരുകൊണ്ട് മുഖം കഴുകുകയോ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പു തടയാന്‍ സഹായിക്കും. വെള്ളരിക്കാനീരും തണ്ണിമത്തന്നീരും സമം എടുത്ത് മുഖത്ത് പുരട്ടുന്നതും പനി നീര് കോട്ടണില്‍ മുക്കി മുഖത്ത് തടവുന്നതും നല്ലതാണ്. തൈരും തക്കാളി ജ്യൂസും ഒരു ടീസ്പൂണ്‍ ഓട്സും നന്നായി കൂട്ടിക്കലര്‍ത്തി മുഖത്തു പുരട്ടുക. തൈര് മുഖത്തെ ഈര്‍പ്പം നിലനിര്‍ത്തുമ്പോള്‍ തക്കാളി മുഖകാന്തി വര്‍ധിപ്പിക്കും.
പാലില്‍ രക്തചന്ദനം അരച്ചു തേക്കുന്നതും മുട്ടയുടെ വെള്ള കൊണ്ട് മുഖം ഫേഷ്യല്‍ ചെയ്യുന്നതും നല്ലതാണ്.പഴുത്ത പപ്പായയുടെ ചാറും അല്പം വെള്ളരിക്കാനീരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും മുഖത്തിന് തിളക്കം നല്‍കും.നേന്ത്രപ്പഴം ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്തും. നേന്ത്രപ്പഴം ഉടച്ച് തേന്‍ ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുക. അഞ്ച് മിനുട്ട് ചെറുതായി മസാജ് ചെയ്യുക. 20 മിനുട്ടിനുശേഷം കഴുകിക്കളയാം.
ചൂടുകാലത്ത് ത്വക്കില്‍ നിന്നും ധാരാളം ജലാംശം നഷ്ടപ്പെടുന്നു. അതിനാല്‍, ദിവസവും ധാരാളം വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നത് ഉന്മേഷം ലഭിക്കാനും ഒപ്പം നിര്‍ജലീകരണം ഇല്ലാതാക്കാനും ശരീരത്തിലെ അഴുക്ക് പുറത്തു കളയാനും വെള്ളം സഹായിക്കുന്നു. എ.സി മുറിയിലിരിക്കുന്നവര്‍ക്ക് ദാഹം അനുഭവപ്പെടില്ല. എന്നാല്‍, അവരറിയാതെ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടമാകാറുണ്ട്. അതുകൊണ്ട്, ദാഹമില്ലെങ്കിലും ഇടയ്ക്ക് വെള്ളം കുടിക്കണം. സംഭാരമാണ് ദാഹത്തിന് ഏറ്റവും നല്ലത്. തൈര് തണുപ്പാണെന്നാണ് പൊതുവെയുള്ള ധാരണയെങ്കിലും ചൂടുകാലത്ത് തൈര് കുടിക്കുന്നത് നല്ലതല്ല. പകരം മോര് എത്ര വേണമെങ്കിലും കുടിക്കാം. പാല് കുടിക്കുന്നത് ചൂടുകാലത്ത് നല്ലതാണ്. കാരറ്റ് മില്‍ക്ക്, ബീറ്റ്റൂട്ട് മില്‍ക്ക് എന്നിവയും ചൂടുകാലത്ത് നല്ലതാണ്. ദിവസത്തില്‍ ഒരു തവണയെങ്കിലും ജ്യൂസ് പതിവാക്കുക. പുളി രസമുള്ള പഴങ്ങളിലും പച്ചക്കറികളി ലും ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ സൂര്യതാപത്തില്‍ നിന്നും മറ്റു അന്തരീക്ഷ മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. കരിമ്പിന് ജ്യൂസ് കുടിക്കുന്നത് ശരീരം തണുപ്പിക്കും. തണ്ണിമത്തന്, പാഷന് ഫ്രൂട്ട്, മാമ്പഴം എന്നിവയും ജ്യൂസാക്കി കുടിക്കാവുന്നതാണ്.
ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക. പാവക്ക, പടവലം, കുമ്പളങ്ങ, വെളളരിക്ക, തക്കാളി, കാരറ്റ്, ബീറ്റ്റൂട്ട്, ഉള്ളി, കോളിഫ്ളവര്‍ തുടങ്ങിയ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വേനല്‍ക്കാലത്തെ ചര്‍മ്മസംരക്ഷണത്തിന് വളരെ നല്ലതാണ് പപ്പായ. മാത്രമല്ല, സ്ഥിരമായി പപ്പായ കഴിച്ചാല്‍ രോഗപ്രതിരോധശേഷിയും ആരോഗ്യവും വര്‍ദ്ധിക്കുകയും ദഹനം സുഗമമാവുകയും ചെയ്യും. വേനല്‍കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് നെല്ലിക്ക. ഇത് ജ്യൂസായോ, ഉപ്പിലിട്ടോ കഴിക്കാം. വേനല്‍ക്കാല പഴവര്‍ഗ്ഗങ്ങളില്‍ പേരക്കക്ക് പ്രാധാന്യമേ
റെയാണ്. വിറ്റാമിന്‍ എ, സി, പൊട്ടാസ്യം തുടങ്ങിയ പോഷകഘടകങ്ങള്‍ അടങ്ങിയ പേരയ്ക്ക ജ്യൂസായും അല്ലാതെയും ഉപയോഗിക്കാവുന്നതാണ്. ഓറഞ്ച്, മാങ്ങ, മുന്തിരി, മുസമ്പി, ഇളനീര്, ചെറുപഴം തുടങ്ങിയ പഴങ്ങളും ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
Post Your Comments