യാങ്കോണ്‍ : മ്യാന്‍മര്‍ ദേശീയവാദിയും ബുദ്ധ സന്യാസിയുമായ മോങ്ക് വിറാതുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധം. സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് വിറാതുവിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. മോങ്ക് മിറത്തുവിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തെ പിന്തുണക്കുന്ന മുന്നോറോളം പേരാണ് സമരവുമായി രംഗത്തെത്തിയത്. യാങ്കോണിലെ ഷ്വേഡഗോണ്‍ പഗോഡയിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്.
കഴിഞ്ഞ ദിവസം മുസ്ലിംകള്‍ക്കെതിരെ ബുദ്ധ സന്യാസിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചു. റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കും മറ്റു മുസ്ലിം വംശങ്ങള്‍ക്കും നേരെ ഇയാള്‍ നിരന്തരം നടത്തുന്ന പ്രസ്താവനകളെ തുടര്‍ന്നാണ് നടപടി. ഇയാളുടെ പരാമര്‍ശങ്ങള്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് മുന്‍പും ആരോപണമുണ്ടായിരുന്നു.
ബര്‍മിസ്റ്റ് ബിന്‍ ലാദന്‍ എന്നാണ് ഇയാളെ മ്യാന്മറില്‍ പരക്കെ അറിയപ്പെടുന്നത്. മുസ്ലിംകള്‍ക്കെതിരെ മാത്രമല്ല നിരവധി ദേശവിരുദ്ധ പ്രസ്താവനകളുടെ പേരിലും വിറാതുവിനെതിരെ മുന്‍പ് നടപടികള്‍ എടുത്തിട്ടുണ്ട്. മുന്‍പൊരിക്കല്‍ ദേശദ്രോഹ കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷ ലഭിച്ചയാളാണ് വിരാതു. എന്നാല്‍ പിന്നീട് ശിക്ഷ ഇളവ് ചെയ്തു.സമീപകാലത്തെ റാലികളില്‍ വിരത്തു ആങ് സാന്‍ സൂചി സര്‍ക്കാറിനെതിരെ ശക്തമായ നിലപാടാണെടുത്തത്.
സര്‍ക്കാറനെതിരെ അഴിമതി ആരോപണമുന്നയിക്കുക്കുകയും, ഭരണഘടന പരിഷ്‌കാരത്തെ എതിര്‍ത്തും സൈന്യത്തിന്റെ അധികാരെ വെട്ടി ചുരുക്കണമെന്നടക്കമുള്ള ആവശ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. ഗവണ്‌മെന്റിനെ പരസ്യമായി വിമര്‍ശിച്ചതില്‍ രണ്ട് ദിവസം മുമ്പാണ് യാങ്കോണ്‍ കോടതി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. 2011 ല്‍ പട്ടാളം ഭരണം അവസാനിച്ചതിന് ശേഷമുള്ള മ്യാന്‍മറിലെ പ്രമുഖ നേതാവാണ് വിരത്തു. കടുത്ത മുസ്ലിം വിരുദ്ധ സമീപനം കൈകോളുന്ന വ്യക്തി കൂടിയാണ് മോങ്ക് വിറാതു.
Post Your Comments