![child rape](/wp-content/uploads/2019/05/child-rape-800-420000.jpg)
കോഴിക്കോട്: സഹോദരങ്ങളായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അമ്പത്തേഴുകാരന്‍ അറസ്റ്റില്‍. കോഴിക്കോട് നല്ലളത്താണ് സംഭവം. കോഴിക്കോട് നല്ലളം സ്വദേശി സുബ്രഹ്മണ്യനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഒന്‍പത് വയസുള്ള പെണ്‍കുട്ടിയേയും എട്ട് വയസുള്ള സഹോദരനേയുമാണ് ഇയാള്‍ പീഡിപ്പിച്ചത്.
മൂന്നാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. എന്നാല്‍ പീഡന വിവരം അയല്‍വാസിയോട് പറഞ്ഞതോടെയാണ് ഇക്കാര്യം പുറത്തു വന്നത്. സംഭവം വിവാദമായതോടെ തന്നേയും സുബ്രഹ്മണ്യന്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയും തുറന്നു പറയുകയായിരുന്നു.
ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. പ്രതി കൂലിപ്പണിക്കാരനാണ്.
Post Your Comments