Latest NewsIndia

കർണ്ണാടകയിൽ കോണ്‍ഗ്രസ് യോഗത്തില്‍ നിന്നും വിട്ടു നിന്നത് ഏഴ് എംഎല്‍എമാര്‍ ; രണ്ടു പേരെക്കുറിച്ച്‌ ഒരു വിവരവുമില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തകര്‍ച്ചയ്ക്ക് പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് കൂട്ടുകക്ഷി സര്‍ക്കാര്‍ ആടിയുലഞ്ഞ് നില്‍ക്കുകയാണ്

ബംഗലുരു: ബിജെപിയുടെ പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതിന് തൊട്ടു പിന്നാലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗത്തില്‍ നിന്നും ഏഴ് എംഎല്‍എ മാര്‍ വിട്ടു നിന്നത് കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കുന്നു. ചെറിയ ഭൂരിപക്ഷത്തില്‍ മാത്രം നീങ്ങുന്ന മന്ത്രിസഭ ആടിയുലയുകയാണ്. ബുധനാഴ്ച നടന്ന യോഗത്തില്‍ ഇവര്‍ ഹാജരാകാതിരുന്നത് പാര്‍ട്ടിയെയും പിടിച്ചു നില്‍ക്കാന്‍ പാടു പെടുന്ന കോണ്‍ഗ്രസ് പിന്തുണയോടെ ഭരിക്കുന്ന ഒരു വര്‍ഷമായ എച്ച്‌ ഡി കുമാരസ്വാമി സര്‍ക്കാരിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തകര്‍ച്ചയ്ക്ക് പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് കൂട്ടുകക്ഷി സര്‍ക്കാര്‍ ആടിയുലഞ്ഞ് നില്‍ക്കുകയാണ്. തങ്ങളുടെ പാളയത്തില്‍ നിന്നും എംഎല്‍എ മാരുടെ കൊഴിഞ്ഞു പോക്ക് ഉണ്ടാകാതിരിക്കാന്‍ അതീവ ശ്രദ്ധയോടെയാണ് ഇരു പാര്‍ട്ടികളും നീങ്ങുന്നത്. മുന്‍മന്ത്രിമാരായ ആര്‍ റോഷന്‍ ബെയ്ഗും രമേശ് ജാര്‍ക്കിഹോളിയും ഉള്‍പ്പെടെയുള്ളവരെയാണ് കാണാതായിരിക്കുന്നത്. എന്നാല്‍ 79 ല്‍ 72 എംഎല്‍എ മാരും യോഗത്തില്‍ ഹാജരായിരുന്നെന്ന് കോണ്‍ഗ്രസ് ലെജിസ്‌ളേറ്റീവ് പാര്‍ട്ടി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി.

അഞ്ച് എംഎല്‍എമാര്‍ നേരത്തേ അവധി ചോദിച്ചിരുന്നെന്നും എന്നാല്‍ റോഷന്‍ ബെയ്ഗിനേയും രമേശ് ജാര്‍ക്കിഹോളിയേയും മാത്രം ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം ബെയ്ഗും ജാര്‍ക്കി ഹോളിയും പാര്‍ട്ടി വിടില്ലെന്ന ആത്മവിശ്വസം പുലര്‍ത്തുകയാണ് സിദ്ധരാമയ്യ. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഏതാനും എംഎല്‍എ മാര്‍ എതിര്‍പാളയത്തില്‍ എത്തുമെന്നും സര്‍ക്കാര്‍ വീഴുമെന്നും പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി മുന്നറിയിപ്പ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button