വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ്ഹൗസിന് പുറത്ത് തീകൊളുത്തിയ ഇന്ത്യക്കാരന്‍ മരിച്ചു. മേരിലന്‍ഡിലെ ബെതെസ്ഡയിലുള്ള 33-കാരന്‍ അര്‍ണവ് ഗുപ്തയാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. കാരണമെന്തെന്ന് വ്യക്തമല്ല. വൈറ്റ് ഹൗസിനു സമീപം ധാരാളം ടൂറിസ്റ്റുകള്‍ എത്തിച്ചേരാറുള്ള സ്ഥലത്ത് വെച്ചാണ് യുവാവ് സ്വയം തീ കൊളുത്തിയത്. പൊള്ളലേറ്റ അര്‍ണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.
അതേസമയം ബുധനാഴ്ച രാവിലെ മുതല്‍ മകനെ കാണാനില്ലെന്ന് കാണിച്ച് അര്‍ണവിന്റെ മാതാപിതാക്കള്‍ മോണ്‍ഗോമെറി കൗണ്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാവിലെ ഒമ്പതര മണിക്കാണ് അര്‍ണവിനെ അവസാനമായി മാതാപിതാക്കള്‍ കാണുന്നത്. വൈറ്റ് ഹൗസില്‍നിന്ന് 10 മൈല്‍ അകലെ സിന്‍ഡി ലൈനിലാണ് അര്‍ണവും കുടുംബവും താമസിക്കുന്നത്. അതേസമയം രണ്ട് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള സംഭവം ഉണ്ടാകുന്നത്. കഴിഞ്ഞ ഏപ്രില്‍ 12 നു ഇലക്ട്രിക് സ്‌കൂട്ടറിലെത്തിയ ഒരാള്‍ വൈറ്റ് ഹൗസിനു തന്റെ ജാക്കറ്റിനു തീ കൊളുത്തിയിരുന്നു
Post Your Comments